മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തുന്ന പൊലീസ്

10 പവൻ സ്വർണം രണ്ട് ഡയമണ്ട് കമ്മൽ 30,000 രൂപയും മോഷണം പോയി: അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവ് പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് കവർച്ച. കോട്ടായി താഴം പുവ്വാട്ടുപറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിൽ ദിവ്യയുടെ 10 പവൻ ആഭരണങ്ങളും രണ്ട് ഡയമണ്ട് കമ്മലും 30,000 രൂപയുമാണ് മോഷണം പോയത്. വീടിന്റെ മുകളിലെ നിലയിലെ വാതിൽ തകർത്ത നിലയിലാണ്. കോഴിക്കോട് ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറായ ദിവ്യയും കുടുംബവുമാണ് വീടിന്റെ മുകൾ നിലയിൽ വാടകക്ക് താമസിക്കുന്നത്.

ഏപ്രിൽ 22ന് വീട് പൂട്ടി സ്വദേശമായ തൃശൂരേക്ക് പോയതായിരുന്നു ദിവ്യ. ഇന്നലെ സന്ധ്യയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിനുള്ളിലെ അലമാരയും മേശയും തകർത്ത നിലയിലായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും രണ്ട് ഡയമണ്ട് കമ്മലുകളും പണവും മോഷണം പോയതായി ദിവ്യ പറഞ്ഞു. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി. വീട്ടുടമയായ റിട്ട. അധ്യാപിക ഭാമിനി വീടിന്റെ താഴെ നിലയിലാണ് താമസിക്കുന്നത്. ഈ മാസം 16 മുതൽ ഇവരും വീട്ടിൽ ഇല്ലായിരുന്നു.

Tags:    
News Summary - 10 paise gold, two diamond earrings worth Rs 30,000 stolen: Police launch investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.