പ​യ്യാ​നി​ത്തോ​ട്ടം ദു​ര​ന്ത​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ സ്വ​ർ​ണ​മ​ട​ങ്ങി​യ ബാ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ​ന് കൈ​മാ​റു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 

ദുരിതപ്പെയ്ത്തിനിടയിലും നന്മയുള്ള കാഴ്ച; ഉരുൾപൊട്ടിയ സ്ഥലത്തുനിന്ന് 15 പവൻ സ്വർണമടങ്ങിയ ബാഗ് കണ്ടെത്തി

പൂഞ്ഞാർ: പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടുപേർ മരിച്ച ദുരന്തസ്ഥലത്തുനിന്ന് 15 പവൻ സ്വർണമടങ്ങിയ ബാഗ് കണ്ടെത്തി. ഉരുൾപൊട്ടൽ പ്രദേശം കാണാനെത്തിയ ഈരാറ്റുപേട്ട ഗവ. എച്ച്.എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഫ്സൽ, നിസാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞ സ്ഥലത്തുനിന്നും ബാഗ് കണ്ടെത്തിയത്.

നാല് മാല, രണ്ട് വള, ഒരു മൂക്കുത്തി, ഒരു താലി എന്നിവ ഉൾപ്പെടെ 15 പവൻ സ്വർണമാണ് ബാഗിലുണ്ടായിരുന്നത്. മണ്ണും കല്ലും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനക്കിടെയാണ് ബാഗ് വിദ്യാർഥികളുടെ ശ്രദ്ധയിൽപെട്ടത്. ഇത് ദുരന്തസ്ഥലം സന്ദർശിക്കാനെത്തിയ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്‍റ് സുബ്രഹ്മണ്യനെ ഏൽപിക്കുകയായിരുന്നു. ഉരുളിൽ വീടും വീട്ടുപകരണങ്ങളും ഉൾപ്പെടെ സർവതും നഷ്ടപ്പെട്ട കുടുംബത്തിന്‍റേതാകാം സ്വർണമെന്നാണ് കരുതുന്നത്. ബാഗും സ്വർണവും പയ്യാനിത്തോട്ടം പള്ളി വികാരിയെ ഏൽപ്പിക്കുമെന്നും ഉടമസ്ഥരെ കണ്ടെത്തി കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

Tags:    
News Summary - landslide, gold ornaments in a bag found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.