തിരുവനന്തപുരം: കാപ്പാ പ്രതിയായ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്ക് ഗുരുതര വീഴ്ച പറ്റിയതായി റിപ്പോർട്ട്. വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി മേയർ വി.വി. രാജേഷിനാണ് സുഗതൻ കത്ത് നൽകിയിരുന്നത്. കാപ്പാ പ്രതി കത്ത് നൽകിയ കാര്യം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിക്കുകയും, തുടർന്ന് 13-ാം തീയതി ആഭ്യന്തര വകുപ്പ് ഈ കത്ത് തദ്ദേശ വകുപ്പിന് കൈമാറുകയും ചെയ്തു.
ആദ്യം തദ്ദേശ വകുപ്പിലെ അസിസ്റ്റന്റ് ഈ കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടതില്ല എന്ന് എഴുതിയിരുന്നു. എന്നാൽ അണ്ടർ സെക്രട്ടറി വഴി ഫയൽ കണ്ട സെക്രട്ടറി ഷാനവാസും മന്ത്രിയും ഇതിന് അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവ് മറികടന്നുകൊണ്ട് കെ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. ചിത്ര അരുണിമ, അപേക്ഷ വോട്ടിനിടാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 20-ാം തീയതി ലഭിച്ച കുറിപ്പ് അതേപടി പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.