കരിപ്പൂരിൽ 76 ലക്ഷത്തിന്‍റെ സ്വർണവും വിദേശ കറൻസികളും പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76.29 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 12.6 ലക്ഷം രൂപയുടെ വിദേശ കറൻസിയും 4.62 ലക്ഷം രൂപയുടെ സിഗരറ്റുകളും നികുതി വെട്ടിച്ച്​ ​കൊണ്ടുവന്ന ഐഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്​.

ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ്​ ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്​. സി.ഐ.എസ്.എഫിന്‍റെ സഹായത്തോടെയാണ്​ 12.6 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടിച്ചെടുത്തത്​. കാസർകോട്​ സ്വദേശിയിൽനിന്നാണ്​ സൗദി റിയാൽ പിടികൂടിയത്​.

ദുബൈയിൽനിന്നെത്തിയ കാസർകോട് സ്വദേശികളിൽനിന്നും കോഴിക്കോട്​ സ്വദേശിയിൽ നിന്നുമാണ്​ സിഗരറ്റുകൾ കണ്ടെത്തിയത്​. അബൂദബിയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് അനധികൃതമായി കൊണ്ടുവന്ന​ ആറു​ ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തത്​. 

Tags:    
News Summary - Gold and foreign currencies worth 76 lakhs were seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.