െകാച്ചി: എയർ ഇന്ത്യ ഉദ്യോഗസ്ഥനിൽനിന്ന് സ്വർണം പിടികൂടിയ സംഭവത്തിൽ സി.ബി.െഎ കേസെടുത്തു. എയർ ഇന്ത്യക്കുകീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവിസസ് ലിമിറ്റഡിെൻറ (എ.െഎ.എ.ടി.എസ്.എൽ) ജൂനിയർ കസ്റ്റമർ ഏജൻറ് മലപ്പുറം മമ്പുറം മുഖാംവീട്ടിൽ എം.വി. സിദ്ദീഖിനെതിരെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് കേെസടുത്തത്. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എയർ ഇന്ത്യ, ഖത്തർ എയർവേസ് തുടങ്ങിയ കമ്പനികളുടെ കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് സർവിസ് നടത്തിയിരുന്നത് എ.െഎ.എ.ടി.എസ്.എല്ലാണ്. മറ്റുചില രാജ്യാന്തര യാത്രക്കാരുമായി സിദ്ദീഖ് ക്രിമിനൽ ഗൂഢാലോചന നടത്തി സ്വർണം കടത്തിയെന്നാണ് കേസ്. 2017 ഏപ്രിൽ 25ന് വിദേശത്തുനിന്ന് വന്ന ഒരാൾ ഡ്യൂട്ടി നൽകാതെ സ്വർണക്കട്ടികൾ കൊണ്ടുവന്നു. അടുത്തദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സിദ്ദീഖിൽനിന്ന് വിമാനത്താവളത്തിെൻറ കവാടത്തിൽ ഡി.ആർ.െഎ ഇവ പിടിച്ചെടുത്തു. ആകെ 58.70 ലക്ഷം രൂപയുടെ രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്. ഡി.ആർ.െഎ കേസ് അന്വേഷിക്കുന്നതിനിടെയാണ് സി.ബി.െഎ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.