ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയാല്‍ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശുകിട്ടില്ല -ഗോകുലം ഗോപാലന്‍

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ്​ വെള്ളാപ്പള്ളി നടേശൻ ജനാധിപത്യരീതിയിൽ നടത്തണമെന്ന്​ ഗോകുലം ഗോപാലൻ. 1962ലെ നോണ്‍ ട്രേഡിങ് കമ്പനി നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തിയാല്‍ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശുകിട്ടില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

യോഗത്തില്‍ 32 ലക്ഷം സ്ഥിരാംഗങ്ങള്‍ ഉ​ണ്ടെന്നാണ്​ വെള്ളാപ്പള്ളി അവകാശ​പ്പെടുന്നത്. 1903ല്‍ യോഗം പ്രവര്‍ത്തനം ആരംഭിച്ചതു മുതലുള്ള അംഗങ്ങളുടെ പട്ടിക ഇക്കൂട്ടത്തിലുണ്ട്​. മരിച്ചവരും അംഗത്വം പുതുക്കാത്തവരുമുണ്ട്​. ഇതുമാറ്റി ശാഖതലത്തില്‍ പുതിയ പട്ടിക തയാറാക്കണമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

ആരംഭഘട്ടത്തില്‍ ഈഴവ, തീയ്യ, ഈഴവാത്തി, വില്ലുവ തുടങ്ങിയ സമുദായ സംഘടനകള്‍ക്കാണ് അംഗത്വം ലഭിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായിട്ട് അംഗത്വം ലഭിക്കണമെങ്കില്‍ യോഗം കൗണ്‍സില്‍ തീരുമാനിക്കണം. മുന്‍ കാലങ്ങളില്‍ ഇതിനായി ശാഖയില്‍ അപേക്ഷ നല്‍കണമായിരുന്നു. ഈ അപേക്ഷ അനുവദിക്കുന്നത് യൂനിയന്‍ കമ്മിറ്റിയായിരുന്നു. അത്​ ക്രമപ്പെടുത്തിയതോടെ അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ഇതിനെതിരായ പോരാട്ടം അന്തിമവിജയം നേടുംവരെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി

Tags:    
News Summary - Gokulam Gopalan attack to Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.