അദ്വിക്

ഗോള്‍ പോസ്റ്റ് തലയില്‍ വീണു; ചെന്നൈയില്‍ മലയാളിയായ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

ചെന്നൈ: ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം.

ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് മൈതാനത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു അദ്വിക്. ഇതിനിടെ കല്ലില്‍ ചാരി നിർത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് അദ്വികിന്റെ തലയില്‍ വീഴുകയായിരുന്നു.

ഗോള്‍ പോസ്റ്റ് മറിയുന്നതുകണ്ട് കുട്ടി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും തലയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം നാളെ തിരുവല്ലയിൽ നടക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - goal post fell on the head; A seven-year-old Malayali boy died in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.