'എന്റെ കളർ സെറ്റ് സുഹൃത്തിന് ​കൊടുക്കണം, ഞാൻ പോകുന്നു'; കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങി വിദ്യാർഥി

തിരുവനന്തപുരം: കാട്ടാക്കടയിൽ കുറിപ്പെഴുതി വെച്ചശേഷം എട്ടാം ക്ലാസ് വിദ്യാർഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് (13) കാണാതായത്. കള്ളിക്കാട് ചിന്തലയ സ്കൂൾ വിദ്യാർഥിയാണ്.

'എന്റെ കളർ സെറ്റ് എട്ട് എയിൽ പഠിക്കുന്ന ആദിത്യന് ​കൊടുക്കണം, ഞാൻ പോകുന്നു'- എന്ന് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. പുലർച്ചെ 5.30ന് കുട്ടി കുടചൂടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പട്ടകുളം പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കുട്ടിയെ പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെത്തി. നെയ്യാർ ഡാമിൽ പോയി മടങ്ങിവരുകയായിരുന്നു കുട്ടി. 



Tags:    
News Summary - 'Give my colored pencils to my friend, I'm going'; The student left home after writing the note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.