വിപിൻ

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യം ബന്ധുക്കൾക്ക് അയച്ചു; യുവാവ് അറസ്റ്റിൽ

അടിമാലി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന തൊപ്പിപ്പാള കുമ്പളകുഴി വീട്ടിൽ വിപിൻ (24) ആണ് അടിമാലി എസ്.ഐ അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

അടിമാലി സ്വദേശിനിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യം പകർത്തി പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ച് നൽകുകയും ചെയ്തെന്നായിരുന്നു പരാതി.

Tags:    
News Summary - Girl raped by giving promise of marriage; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.