നെടുമ്പാശ്ശേരി: ലണ്ടനിൽനിന്ന് നാട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളെ കബളിപ്പിച്ച് ഫേസ്ബുക്ക് സുഹൃത്തിനൊപ്പം മുങ്ങി. എന്നാൽ, പെൺകുട്ടിയോടൊപ്പം എറണാകുളം നഗരത്തിൽ കറങ്ങിയ ശേഷം ലുലുമാളിൽ ഉപേക്ഷിച്ച് യുവാവ് മുങ്ങി. ആറുവർഷമായി ലണ്ടനിൽ താമസിക്കുന്ന പാലാ സ്വദേശിനിയായ 19കാരിയാണ് നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ നേരിട്ട് കാണാമെന്ന് സുഹൃത്തിനെ അറിയിച്ചത്. സുഹൃത്ത് കാത്തുനിന്നു. ലണ്ടനിൽ ജോലി ചെയ്യുകയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പിതാവിെൻറ അനുജെൻറ വീട്ടിലേക്കാണ് െപൺകുട്ടി എത്തിയത്. ബന്ധുക്കൾ ഇവരെ കാണാതെ ലണ്ടനിൽ ബന്ധപ്പെട്ടപ്പോൾ കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറിയിരുെന്നന്ന് വ്യക്തമായി.
പെൺകുട്ടി രണ്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർസെല്ലിെൻറ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കൊച്ചി നഗരത്തിലുണ്ടെന്ന് വ്യക്തമായി. ബന്ധുക്കളൊരുമിച്ച് ലുലുമാളിൽ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനെ കാണാതെ അലയുന്ന യുവതിയെ കണ്ടെത്തിയത്. നെടുമ്പാശ്ശേരി എസ്.ഐ സോണി ഇവരെ കൗൺസലിങ് നടത്തി മജിസ്േട്രട്ടിെൻറ വീട്ടിൽ ഹാജരാക്കി. പരാതി നൽകാതിരുന്നതിനാൽ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. യുവാവിനെ കണ്ടെത്തി കേസെടുക്കാമെന്ന് പറഞ്ഞെങ്കിലും താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.