യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബദിയടുക്ക: യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉക്കിനടുക്കയിൽ താമസിക്കുന്ന മുഹമ്മദ് - ബീഫാത്തിമ ദമ്പതികളുടെ മകൾ ഉമൈറ ബാനു ( 21 ) ണ് മരിച്ചത്. വെള്ളിയാഴ്ച പകൽ യുവതിയുടെ വീട്ടിലാണ്

സംഭവം നടന്നത്. ഭർത്താവ് ഉക്കിനടുക്കയിലെ താജുദ്ധീൻ 25 ദിവസം മുമ്പാണ് ഇവരെ കല്യാണം കഴിച്ചത്. വീട്ടുകാർ കർണാടകയിലെ കുടുംബ വീട്ടിലേക്ക് പോയ സമയത്താണ്സംഭവം നടന്നത്. ​

ഭർത്താവ് താജുദ്ധീൻ യുവതിയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയി തിരിച്ച് വന്നപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. വിളിച്ചിട്ടും പ്രതികരണമുണ്ടാവത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് റൂമിനകത്തുള്ള ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ കാസർകോട് കോളേജിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് സംഭവ സ്ഥലത്തെത്തി ​മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: സിറാജ്, ഉദൈഫ്, ബുഷ്റ.

Tags:    
News Summary - Girl died in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.