അതിഥി
തൃശ്ശൂർ: പുന്നയൂർക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
വടകര: ചോറോട് വൈക്കിലശേരിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വൈക്കിലശേരി മീത്തലെ പറമ്പത്ത് ബിജീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട കൊമ്മിനാരി പാലത്തിനടുത്ത് നിന്നു 30 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടത്. കനത്ത മഴയെ തുടര്‍ന്ന് കനാല്‍വെള്ളം സമീപത്തെ വയലിലേക്ക് പരന്നൊഴുകിയ നിലയിലായിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കിട്ടിയത്. നാട്ടുകാര്‍ കരക്കെത്തിച്ച മൃതദേഹം പിന്നീട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.