കുന്നിക്കോട്: പെണ്‍കുട്ടിയെ നടുറോഡില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുടി പഞ്ചായത്തിലെ കൂരാംകോട് കോടിയാട്ട് വീട്ടില്‍ വിഷ്ണുവാണ് (26) കുന്നിക്കോട് പൊലീസിെൻറ പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് എഴോടെ കോട്ടവട്ടം പാട്ടുപുരമുകള്‍ സ്കൂള്‍ ജങ്ഷനിലാണ് കൊലപാതകശ്രമം നടന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ യുവതിയെ തടഞ്ഞുനിര്‍ത്തി ചങ്ങലകൊണ്ട് ബന്ധിച്ചശേഷം െപട്രോള്‍ ശരീരത്തിലൂടെ ഒഴിക്കുകയായിരുന്നു. തീെപ്പട്ടി നനഞ്ഞതാണ് ശ്രമം വിഫലമാകാൻ കാരണം. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസിൽ ഏല്‍പിച്ചത്. സംഭവത്തിന് ശേഷം പത്തൊമ്പതുകാരിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.
തങ്ങൾ അടുപ്പത്തിലായിരുന്നെന്നും മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നുമാണ് യുവാവ് പൊലീസിനോട് ആദ്യം പറഞ്ഞത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതില്‍നിന്നാണ് കൊലപാതകശ്രമമാെണന്ന് തിരിച്ചറിഞ്ഞത്. കന്നാസിൽ കരുതിയ പെട്രോള്‍, ചങ്ങല എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.