മാതാവിനൊപ്പം പ്രാർഥിക്കാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

മല്ലപ്പള്ളി: പ്രാർഥിക്കാൻ മാതാവിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്​റ്റിൽ. കീഴ്​വായ്​പൂര്​ നെയ്​തേലിപ്പടിക്ക്​ സമീപം തൗഫീഖ്​​ മൻസിലിൽ വാടകക്ക്​ താമസിച്ച്​ സ്വന്തമായി പ്രാർഥനയും മറ്റും നടത്തിവന്ന മലപ്പുറം ഏറനാട്​ കാവന്തൂർ വട്ടപറമ്പിൽ വീട്ടിൽ അബ്​ദുല്ല മുസ്​ലിയാരാണ്​ (56) അറസ്​റ്റിലായത്​. പത്തനംതിട്ട വനിത സെല്ലിൽ കൊടുത്ത പരാതിയുടെ അടിസ്​ഥാനത്തിലാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

കീഴ്​വായ്​പൂര്​ പൊലീസ്​ ഇൻസ്​​െപക്​ടർ കെ. സലിമി​​​െൻറ നേതൃത്വത്തിൽ നെയ്​തേലിപ്പടിയിലെ വീട്ടിൽനിന്ന്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ്​ ചെയ്​തു. എസ്​.​െഎ ടി.ആർ. രാധാകൃഷ്​ണൻ, സി.പി.ഒമാരായ പി.എച്ച്​. അൻസീം, ബിനോയ്​ തോമസ്​, എ.എസ്​. സുരേഷ്​, സന്തോഷ്​കുമാർ, ഗോപീകൃഷ്​ണൻ, ഷബാന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Girl Abused in Mallappally: Fake Priest Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.