തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം.തോമസിനെതിരെ സി.പി.എമ്മിനകത്ത് ഉയര്‍ന്നത് ഗുരുതര സാമ്പത്തിക ആരോപണങ്ങളെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. വിഷയത്തിൽ ഏരിയാ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ തന്നെയാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത്.
തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ജോര്‍ജ് എം. തോമസിനെ മാറ്റണമെന്നാണ് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നിർദേശം.മുന്‍ എം.എല്‍.എ എന്ന നിലയില്‍ സര്‍ക്കാരിെൻറ സാമ്പത്തിക സഹായം ലഭിക്കുമെന്നിരിക്കെ, ചികില്‍സക്കായി ഒരു കരാര്‍ കമ്പനിയില്‍ നിന്ന് വന്‍തുക സഹായം കൈപ്പറ്റിയെന്നതാണ് ആക്ഷേപം. വീടുനിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്വീകരിച്ചതായും പരാതിയുണ്ട്. നേരത്തെ ജില്ലാ കമ്മിറ്റിക്ക് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, നടപടിയെടുക്കാതെ സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്നാണ്, ജില്ലാ സെക്രട്ടേറിയറ്റിലെ രണ്ടംഗങ്ങളെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഇവര്‍ നടത്തിയ പരിശോധനയില്‍ പരാതി വസ്തുതാപരമാണെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദെൻറ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല കമ്മിറ്റി നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ഉടൻ ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തി പാര്‍ട്ടിയെ വെട്ടിലാക്കിയ ജോര്‍ജ് എം. തോമസിനെ സിപി.എം നേരത്തെ ശാസിച്ചിരുന്നു. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിൽ തെറ്റുതിരുത്തൽ നടപടികൾ മുന്നോട്ട് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.