ജോർജിന്​ എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്​ -ഉമ്മൻചാണ്ടി

കോട്ടയം: താൻ പാരയുടെ രാജാവാണെന്ന പി.സി. ജോർജിന്‍റെ വിമർശനത്തോട്​ തനിക്ക്​ പരിഭവമില്ലെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജോർജിന്​ എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ജോർജിന്‍റെ മുന്നണി പ്രവേശനം യു.ഡി.എഫാണ്​ തീരുമാനിക്കേണ്ടത്​. എന്നെ കുറിച്ച്​ ജോർജ്​ എന്ത്​ പറഞ്ഞാലും ഞാൻ പിണങ്ങില്ല. വ്യക്​തിപരമായ വിമർശനങ്ങൾക്ക്​ മറുപടി പറയുന്നില്ല -ഉമ്മൻചാണ്ടി പറഞ്ഞു.

ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയുമൊക്കെ ത​െൻറ യു.ഡി.എഫ്​ പ്രവേശനത്തെ അനുകൂലിച്ചിട്ടും ഉമ്മൻ ചാണ്ടി പാരവെച്ചുവെന്നാണ്​ ജോർജ്​ ഇന്നലെ മാധ്യമങ്ങളോട്​ പറഞ്ഞത്​. ഉമ്മൻചാണ്ടി പാരയുടെ രാജാവാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്‌ലിംലീഗിനെതിരെയും ജോർജ്​ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ലീഗ് ജിഹാദികളുടെ കൈയിൽ അമർന്നിരിക്കുകയാണെന്നും കേരള രാഷ്​ട്രീയം കൈയടക്കാൻ ജിഹാദികൾ യു.ഡി.എഫിനെ മറികടന്നുപോകുകയാണെന്നുമായിരുന്നു ആരോപണം.

Tags:    
News Summary - George is free to say anything - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.