സഭാ സ്വത്തുക്കൾ വിൽക്കാൻ അതിരൂപതക്ക് പൂർണ്ണ അവകാശം- ആലഞ്ചേരി

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സത്യവാങ്മൂല ം നൽകി. കോട്ടപ്പടി ഭൂമി വിൽപ്പന ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കർദിനാളിൻെറ മറുപടി.

ഭൂമി വിൽക്കാൻ അതിരൂപതക്ക് എല്ലാ അവകാശവുമുണ്ട്. അതിൽ ഇടപെടാൻ ഇടവകാംഗങ്ങൾക്ക് അവകാശമില്ല. അതിരൂപതയുടെ സ്വത്താണ് വിൽപ്പന നടത്തിയത്. സഭയുടെ സ്വത്തിൽ അതിരൂപതക്ക് പൂർണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. സഭാ സ്വത്തുക്കളിൽ ഇടവകാംഗങ്ങൾക്ക് അവകാശമില്ലെന്നും കർദിനാൾ വ്യക്തമാക്കി.

വിമതർ സഭയുടെ പ്രവർത്തനങ്ങൾക്ക് സ്ഥിരമായി പ്രശനങ്ങളുണ്ടാക്കുന്നു. കേസിലെ പരാതിക്കാരൻ വിമതർക്കൊപ്പം ചേർന്ന് തന്‍റെ കോലം കത്തിച്ചയാളാണെന്നും കർദിനാൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Tags:    
News Summary - George Alencherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.