തൃശൂർ: മകളുടെ വിവാഹം ആർഭാടമായി നടത്തിയെന്ന ആക്ഷേപത്തിന് ഇടയാക്കിയതിലൂടെ അനാവശ്യ വിവാദത്തിന് വഴിവെച്ചതിന് നാട്ടിക എം.എൽ.എ ഗീത ഗോപിയെ താക്കീത് ചെയ്യാൻ സി.പി.ഐ തീരുമാനിച്ചു. പാർട്ടിയുടെ തൃശൂർ ജില്ല നിർവാഹക സമിതിയാണ് തീരുമാനമെടുത്തത്.
വിവാഹം സംബന്ധിച്ച് തുടർ നടപടിയെടുക്കാൻ സി പി ഐ സംസ്ഥാന കൗൺസിൽ ജില്ല കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ല കമ്മിറ്റിക്ക് നൽകിയ വിശദീകരണത്തിൽ മകളുടെ വിവാഹം ആർഭാടമായല്ല നടത്തിയത് എന്നാണ് എം എൽ. എ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.