തിരുവനന്തപുരം: മാലിന്യശേഖരണത്തിന് യൂസർ ഫീ നൽകാത്തവരിൽനിന്ന് കനത്തപിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ അടങ്ങിയ നിയമഭേദഗതി ബില്ലുകൾ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ നീക്കം. ഹരിതകർമ സേനകൾക്കോ നിർദിഷ്ട ഏജൻസികൾക്കോ യൂസർ ഫീ നൽകിയില്ലെങ്കിൽ പ്രതിമാസ ഫീയുടെ 50 ശതമാനം പിഴ ചുമത്താൻ ബില്ലുകളിൽ വ്യവസ്ഥയുണ്ട്.
വേർതിരിച്ച മാലിന്യം തദ്ദേശ സ്ഥാപനങ്ങൾക്കോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുകയോ നിശ്ചയിച്ച സ്ഥലത്ത് നിക്ഷേപിക്കാതിരുന്നാലോ 1000 മുതൽ 10,000 രൂപ വരെയാണു പിഴ. ജൈവ, അജൈവ മാലിന്യവും അപകടകരമായ ഗാർഹിക മാലിന്യവും വേർതിരിച്ചു സംഭരിക്കാതിരുന്നാലും നിർദിഷ്ട വലുപ്പത്തിലും നിറത്തിലുമുള്ള പ്രത്യേക ബിന്നുകൾ സജ്ജീകരിക്കാതിരുന്നാലും 1000 മുതൽ 10,000 രൂപ വരെ പിഴ ചുമത്താം.94ലെ കേരള പഞ്ചായത്തീ രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ മാലിന്യ സംസ്കരണത്തിനായി പ്രത്യേക അധ്യായങ്ങൾ ഉൾപ്പെടുത്തിയും നിലവിലെ പിഴത്തുകയിലും മറ്റും വർധന വരുത്തിയുമുള്ള ബില്ലുകളാണു തയാറായത്. മന്ത്രിസഭ അംഗീകരിച്ചെങ്കിലും സഭാ സമ്മേളനത്തിൽ ഇവ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച അവതരണ അനുമതി നേടിയാൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് സഭ പിരിയുന്ന 14നാകും പാസാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.