പ്രതീകാത്മക ചിത്രം

മാലിന്യ ശേഖരണം: തലസ്ഥാനത്ത് മാസ വരുമാനം 1.52 കോടി

തിരുവനന്തപുരം: വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിലൂടെ തിരുവനന്തപുരം കോർപറേഷനിലെ ഹരിതകർമ സേനയുടെ കഴിഞ്ഞ മാസത്തെ വരുമാനം 1.52 കോടി രൂപ. 100 വാർഡിലെ 1143 ഹരിതകർമ സേനാംഗങ്ങളുടെ ആകെ നേട്ടമാണിത്. ഒരു വീട്ടിൽനിന്ന് മാസം രണ്ടു തവണയെങ്കിലും അജൈവ മാലിന്യവും ചിലയിടങ്ങളിൽ ജൈവമാലിന്യവും ശേഖരിക്കുന്നുണ്ടെന്നും മികച്ച ജനപിന്തുണയുണ്ടെന്നും മേയർ എസ്. ആര്യാ രാജേന്ദ്രൻ പറഞ്ഞു.

കേരളത്തിന്റെ ശുചിത്വ സൈന്യമാണ്‌ ഹരിതകർമസേനയെന്നും മേയർ പറഞ്ഞു. ജൈവ മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കാനാണ്‌ ശ്രമിക്കുന്നതെന്നും മാലിന്യം ശേഖരിച്ച്‌ സൂക്ഷിക്കാനുള്ള എം.സി.എഫ് കുറ്റമറ്റ രീതിയിൽ ഒരുക്കാൻ‌ നൂതന വഴികളും ഉടൻ നടപ്പാകുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Garbage collection: 1.52 crore monthly revenue in the capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.