????? ??????

ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് പ്രവാസിക്ക് നൽകി; യുവാവ് പിടിയിൽ

ഈങ്ങാപ്പുഴ (കോഴിക്കോട്​): ദുബൈയിലേക്ക് പോകുന്ന യുവാവി​ന്​ ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് നൽകിയ യുവാവ്​ പിടി യിലായി. അടിവാരം വള്ളിക്കെട്ടുമ്മൽ മുനീഷിനെയാണ്​ താമരശ്ശേരി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

കമ്പിവേലുമ് മല്‍ അഷ്‌റഫി​​​​​​െൻറ മകന്‍ അനീഷി​​​​​​െൻറ കൈയിലാണ്​ കൊടുത്തയക്കാൻ ശ്രമിച്ചത്​. പാക്കിങ്ങിൽ സംശയം തോന്നിയതു കാരണം ബന്ധു അഴിച്ചുനോക്കിയപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് കണ്ടത്. ദുബൈയില്‍ന്ന്​ അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകീട്ട് മടങ്ങാനിരിക്കെയാണ് മുനീഷ് പാർസൽ കൊണ്ടുവന്നത്.

അനീഷി​​​​​​െൻറ മാതൃസഹോദരൻ കുഞ്ഞാവ, ദുബൈയിലുള്ള മകൻ ഷാനിദിന് ​​​​​​​​കൊടുക്കാൻ ഏൽപിച്ചതാണെന്നാണ്​ പ്രതി വീട്ടുകാരെ ധരിപ്പിച്ചത്. പിന്നീടാണ്​ സംഭവം പുറത്തായത്​. തന്ത്രപരമായ നീക്കത്തില്‍ വെള്ളിയാഴ്ച മുനീഷിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. വിവരമറിഞ്ഞ്​ താമരശ്ശേരി എസ്.ഐ ഷറഫുദ്ദീ​​​​​​െൻറ നേതൃത്വത്തില്‍ പൊലീസ് എത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹല്‍വയും കസ്​റ്റഡിയിലെടുത്തു.

Tags:    
News Summary - ganja- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.