കഞ്ചാവ് കൈമാറ്റത്തിനിടെ ആന്ധ്രാ സ്വദേശി പിടിയിൽ

ആലുവ: കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനായി െട്രയിൻ മാർഗമെത്തിയ ആന്ധ്രാ സ്വദേശി എക്സൈസ്​ പിടിയിൽ. ആന്ധ്രാ പ്രദേശ് വിശാഖപട്ടണം ജില്ലയിൽ പാടേരു താലൂക്ക് വനകപ്പുട്ട് വില്ലേജ് സുചനപേട്ട പോസ്‌റ്റ് ഓഫിസ്​ മുച്ചങ്കിപുട്ട് പൊലീസ്​ സ്‌റ്റേഷൻ പരിധിയിൽ 11–19 നമ്പർ വീട്ടിൽ  പൂർണ്ണചന്ദറാണ് (32) നാലു കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. 

ആലുവ റെയിൽവെ സ്‌റ്റേഷനിൽ എത്തിയ യുവാവ് കഞ്ചാവ് കൈമാറുന്നതിനായി പറഞ്ഞുറപ്പിച്ച സ്​ഥലത്തെത്തി ഇടപാടുകാരനെ കാത്തു നിൽക്കുമ്പോഴാണ് എക്സൈസ്​ സ്പെഷ്യൽ സ്​ക്വാഡ് ഇൻസ്​പെക്ടർ എൻ.പി. സുദീപ്കുമാർ അറസ്‌റ്റ് ചെയ്തത്. കമ്പ്യൂട്ടറിൽ ബിരുദധാരിയായ യുവാവ് വിശാഖപട്ടണത്തു നിന്നും ചൊവ്വാഴ്ച പുറപ്പെട്ട് ബുധനാഴ്ച സന്ധ്യയോടെ ആലുവയിലെത്തുകയായിരുന്നു. 

കിലോക്ക് 3000 രൂപക്ക് ആന്ധ്രയിൽ നിന്നും ലഭിക്കുന്ന കഞ്ചാവ് 15,000 രൂപക്ക് വിൽപന ഉറപ്പിച്ചാണ് യുവാവ് എത്തിയത്. ഇടപാടുകാരെ കുറിച്ചുള്ള  വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധമുള്ളവരെ  അറസ്​റ്റ് ചെയ്യുന്നതിന് നടപടികളെടുത്തു വരുന്നതായും എക്സൈസ്​ അറിയിച്ചു. പ്രിവൻറീവ് ഓഫിസർ എ.എസ്​. ജയൻ, സിവിൽ എക്സൈസ്​ ഓഫിസർമാരായ പി.എക്സ്. റൂബൻ, കെ.എം. റോബി, എൻ.ജി. അജിത്കുമാർ, വി.എൽ. ജിമ്മി, പി.ഇ. ഉമ്മർ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
 

Tags:    
News Summary - Ganja Exchange: Andra Native Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.