പെരുമ്പാവൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് ന്യൂ ജനറേഷന്‍ ബൈക്കില്‍ വലിയ ഷോള്‍ഡര്‍ ബാഗില്‍ 15 കിലോ കഞ്ചാവ് കടത്തിയ ദമ്പതികൾ പിടിയിൽ. തൊടുപുഴ കുമാരമംഗലം ഏഴല്ലൂര്‍ കരയില്‍ മദ്റസ കവല ഭാഗത്ത് കളരിക്കല്‍ വീട്ടില്‍ സബീര്‍ (31), രണ്ടാംഭാര്യ പുറപ്പുഴ കവല ഭാഗത്ത് ആനശ്ശേരി വീട്ടില്‍ ആതിര (26) എന്നിവരാണ് അറസ്റ്റിലായത്. റൂറല്‍ ജില്ല െപാലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ജില്ല ആൻറി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെ വിവിധ സ്ഥലങ്ങളില്‍ 24 മണിക്കൂർ നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ആറുമാസത്തിലേറെയായി നിരവധി തവണ തിരുപ്പൂരില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഡിവൈ.എസ്.പി കെ. ബിജുമോന്‍, ഇന്‍സ്‌പെക്ടര്‍ പി.എ. ഫൈസല്‍, എസ്.ഐമാരായ ബേസില്‍ തോമസ്, കെ.പി. എല്‍ദോസ്, എ.എസ്.ഐമാരായ നിസാര്‍, പി.എ. ഷാജി, രാജേന്ദ്രന്‍, സജീവ് ചന്ദ്രന്‍, എസ്.സി.പി.ഒമാരായ ദിലീപ്, രാജീവ്, വിനോദ്, സുനില്‍, സി.പി.ഒമാരായ ശ്യാംകുമാര്‍, ജാസിന്‍ രഞ്ജിത്, മനോജ് കുമാര്‍, വനിത സി.പി.ഒ അഞ്ജു സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.