Posted On
date_range Updated On
date_range ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ കഞ്ചാവ് കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടു
മലപ്പുറം: മലപ്പുറം എക്സൈസ് വേങ്ങരയിൽനിന്ന് അറസ്റ്റ് ചെയ്ത കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു. പത്ത് കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ ഒഡീഷ സ്വദേശിയായ ഹഡിപ മാച്ചോ (20) എന്ന പ്രതിയാണ് ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
മലപ്പുറം സിവിൽ സ്റ്റേഷനിലെ എക്സൈസ് ഓഫിസിന് സമീപത്ത് നിന്നാണ് പ്രതി ചാടിപോയത്. പ്രതിക്കായി പൊലീസും എക്സൈസും വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിലോ എക്സൈസിലോ വിവരം അറിയിക്കണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9400069648, 04832735431,9496002870.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.