റാപ്പർ വേടന്റെ ഫ്ലാറ്റിൽ കഞ്ചാവ്

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി.  വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസ് മുരളി മലയാളം റാപ്പറും പാട്ടുകാരനുമാണ്. കൊച്ചിയിലെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തുകയാണ്. 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്നാണ് വിവരം.   നായാട്ട് സിനിമക്ക് വേണ്ടി പാട്ട് എഴുതിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിലും പാട്ടു പാടിയിട്ടുണ്ട്. പൊലീസിന്റെ ഡാൻസാഫ് സംഘമാണ് പരിശോധന നടത്തുന്നത്. വേടൻ ഫ്ലാറ്റിൽ ഉണ്ടെന്നാണ് വിവരം. ഹിൽ പാലസ് പൊലീസിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന. പുതു തലമുറയിലെ  പ്രമുഖനായ പാട്ടുകാരനാണ്. മഞ്ഞുമ്മൽ ബോയ്സിലെ വേടന്റെ കുതന്ത്ര തന്ത്രം  എന്നു തുടങ്ങുന്ന പാട്ട് ഹിറ്റായിരുന്നു. കുറച്ചു നാളായി ഫ്ലാറ്റ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.  തൃശൂർ സ്വദേശിയാണ് വേടൻ എന്ന ഹിരൺ ദാസ് മുരളി  . വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാർഷികാഘോഷത്തിൽ വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്. വിദേശത്തു നിന്ന് വലിയ തോതിൽ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാൻ ശ്രമം ശക്തമാണെന്ന് എറണാകുളം അസി. എക്സൈസ് കമ്മിഷണർ എം.എഫ്.സുരേഷ് പറഞ്ഞിരുന്നു. എം.ഡി.എം.എ പോലെ ഹൈബ്രിഡ് കഞ്ചാവും പാർസൽ വഴി കടത്താനുള്ള ശ്രമം ശക്തമാണെന്നാണ് എക്സൈസ് നിഗമനം. പുറത്തു നിന്നു വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇപ്പോൾ പിടികൂടുന്നതെങ്കിലും ഇന്ത്യക്കകത്തു തന്നെ ഹൈബ്രിഡ് കഞ്ചാവ് ഉൽപാദിപ്പിക്കുന്നുണ്ട് എന്ന് സൂചനകളുണ്ട്. ഈ രീതിയിൽ കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.

Tags:    
News Summary - ganja at rapper vedan's flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.