Posted On
date_range Updated On
date_range ഗുണ്ടാ നേതാവ് കരുണാമയനെ കുത്തിക്കൊന്നയാളെ തിരിച്ചറിഞ്ഞു
തൃശൂർ: കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയൻ എന്ന വിഷ്ണുവിനെ കുത്തിക്കൊന്നയാളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, കൊലപാതകം നടത്തിയ ആളുടെ പേര് പുറത്തുവിട്ടില്ല.
ഇന്നലെയാണ് കണിമംഗലത്തെ റെയിൽവേ പാളത്തിന് സമീപം പൂത്തോൾ സ്വദേശിയായ കരുണാമയനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൂന്നുപേർ കാറിൽ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റെന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്.
കഴിഞ്ഞ ആഴ്ച ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. റെയിൽവേ ട്രാക്കിന് സമീപത്തുവെച്ച് വിഷ്ണുവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കാപ്പ ചുമത്തപ്പെട്ട കരുണാമയൻ നിരവധി കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.