മലപ്പുറം: സ്റ്റേ ഇല്ലാത്തിടത്തോളം പൈപ്പിടൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഗെയിൽ ജനറൽ മാനേജർ ടോണി മാത്യു. വാതക പൈപ്പിടാനായി, പത്ത് സെൻറിൽ താഴെയുള്ളവർ വിട്ടുനൽകുന്ന ഭൂമിയിൽ ഇളവ് നൽകും. 24 ഇഞ്ചുള്ള പൈപ്പ് സ്ഥാപിക്കാൻ രണ്ട് മീറ്റർ സ്ഥലമാണ് ഇത്തരക്കാരിൽ നിന്ന് ഏറ്റെടുക്കുക. മറ്റിടങ്ങളിൽ ഭൂമിയുള്ളവർക്ക് ഇത് ബാധകമാകില്ല. 2013ൽ തൃശൂർ കുന്നംകുളത്ത് ഇത് പ്രാവർത്തികമാക്കിയതാണെന്ന് ടോണി മാത്യു പറഞ്ഞു.
കേരളത്തിൽ 503 കിലോമീറ്ററാണ് പൈപ് ലൈനിടുന്നത്. 106 കിലോമീറ്റർ പൈപ് വെൽഡിങ് പൂർത്തിയാക്കി. 75 കിലോമീറ്റർ പൂർത്തിയായി. 2018 ഡിസംബറിൽ പദ്ധതി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. ഇത് ആറ് മാസം ചുരുക്കി ജൂണിന് മുമ്പ് പൂർത്തീകരിക്കാനാണ് കേന്ദ്രനിർദേശം. പുതിയ അലൈൻമെൻറ് പരിഗണനയിലില്ല.
ഭൂമിയുടെ രേഖകൾ കൈമാറിയാൽ 10 ദിവസത്തിനകം നഷ്ടപരിഹാരം നൽകും. ഗെയിൽ വാതകം പാചകവാതകമായി ഉപയോഗിക്കാമെന്നും കൊച്ചിയിൽ നടപ്പാക്കിയതായും ടോണി മാത്യു പറഞ്ഞു. മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച പൈപ് ലൈൻ കടന്നുപോകുന്ന ഭാഗത്തെ എം.എൽ.എമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവരുടെ യോഗം ജില്ല കലക്ടറുടെ നേതൃത്വത്തിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.