ജി.വേണുഗോപാൽ മാധ്യമ പുരസ്കാരം: അനിരു അശോകന് പ്രത്യേക ജൂറി പരാമർശം

കോട്ടയം: മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിനായി കോട്ടയം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ ജി.വേണുഗോപാൽ മാധ്യമ പുരസ്കാരത്തിൽ മാധ്യമം തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അനിരു അശോകന് ജൂറിയുടെ പ്രത്യേക പരാമർശം. മാധ്യമത്തിൽ പ്രസിദ്ധീകരിച്ച 'പി.എസ്.സി നീയും' എന്ന പരമ്പരയാണ് അനിരു അശോകനെ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനാക്കിയത്. 

മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റ് സുജിത് നായരാണ് പുരസ്കാരം നേടിയത്. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച പ്രതിവാര രാഷ്ട്രീയ പംക്തിയായ കേരളീയത്തിലെ ശ്രദ്ധേയമായ റിപ്പോർട്ടുകളാണ് സുജിത് നായരെ അവാർഡിന് അർഹനാക്കിയത്.15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അടുത്ത മാസം കോട്ടയത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന ജി.വേണുഗോപാലിൻ്റെ സ്മരണാർഥം കേരളത്തിലെ മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിനാണ് അവാർഡ്. കഴിഞ്ഞ വർഷം മലയാള ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച രാഷ്ട്രീയ റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിച്ചത്.

മുതിർന്ന മാധ്യമ പ്രവർത്തകനായ ജോർജ് പൊടിപാറ, മംഗളം എക്സിക്യൂട്ടീവ് എഡിറ്റർ രാജു മാത്യു, പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ നിസാം സെയ്ദ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 


Tags:    
News Summary - G Venugopal Media Award: Special Jury Mention for Aniru Ashokan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.