അടിയന്തരാവസ്ഥയുടെ 50ാം വാർഷിക പരിപാടിയിലേക്ക് ജി.സുധാകരന് ക്ഷണമില്ല

ആലപ്പുഴ: അടിയന്തരാവസ്ഥയുടെ 50ാം വാർഷികവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന പരിപാടിയിൽ മുതിർന്ന നേതാവ് ജി. സുധാകരന് ക്ഷണമില്ല. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഭാഗമായി സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ, ആർ. നാസർ, അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം എന്നിവർക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്ന നേതാവാണ് ജി. സുധാകരൻ. സുധാകരന്റെ വീടിന് സമീപമാണ് പരിപാടി നടക്കുന്നത്. സുധാകരനൊപ്പം ആലപ്പുഴയിലെ തന്നെ മറ്റൊരു നേതാവായ എസ്. രാമചന്ദ്രൻ പിള്ളയെയും പരിപാടിക്ക് ക്ഷണിച്ചിട്ടില്ല. ഇദ്ദേഹവും അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നതാണ്.

അടുത്ത കാലത്ത് പാർട്ടിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് ജി. സുധാകരനെ തഴയാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. സുധാകരന്റെ എസ്.എഫ്.ഐക്കെതിരായ കവിത, പ്രായപരിധി ഇളവിലെ വിവാദപരാമർശങ്ങൾ എന്നിവയും പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു.

 

Tags:    
News Summary - G. Sudhakaran not invited to the 50th anniversary event of the Emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.