സി.പി.എം സമ്മേളനങ്ങളുടെ ‘മണ്ഡല കാലത്ത്​’ ഇംഗ്ലീഷിൽ അയ്യപ്പ  സ്​തുതിയുമായി ജി. സുധാകരൻ

ന്യൂ​ഡ​ൽ​ഹി: സി.​പി.​എം സ​മ്മേ​ള​ന​ങ്ങ​ളു​ടെ ‘മ​ണ്ഡ​ല കാ​ല​ത്ത്​’ ശ​ബ​രി​മ​ല അ​യ്യ​പ്പ സ്​​തു​തി​യു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ‘മ​ല​യാ​ള മ​നോ​ര​മ’ പു​റ​ത്തി​റ​ക്കി​യ ‘തി​രു​വാ​ഭ​ര​ണം’ എ​ന്ന പ്ര​ത്യേ​ക പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലാ​ണ്​ സു​ധാ​ക​ര​​​െൻറ ഇം​ഗ്ലീ​ഷ്​ ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ‘ദ ​ഗ്രേ​റ്റ്​ ഒാ​പ​ൺ സീ​​ക്ര​ട്ട്​​’ (മ​ഹ​ത്താ​യ തു​റ​ന്ന ര​ഹ​സ്യം) എ​ന്നാ​ണ്​ ക​വി​ത​യു​ടെ പേ​ര്. ‘‘കാ​ടാ​യും ന​ദി​യാ​യും മ​ണ്ണാ​യും ആ​കാ​ശ​മാ​യും അ​യ്യ​പ്പ​സ്വാ​മി​യെ അ​റി​യു​ന്ന ദ​ർ​ശ​ന​മാ​ണ്​’’ മു​ന്നോ​ട്ടു വെ​ച്ചി​രി​ക്കു​ന്ന​ത്​ എ​ന്നും ‘‘ശ​ബ​രി​മ​ല​യു​ടെ മ​ഹ​ത്ത്വം ലോ​ക​ത്തെ അ​റി​യി​ക്കാ​നാ​ണ്​’’ ക​വി​ത​യെ​ന്നും ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, വൈ​രു​ധ്യാ​ത്​​മ​ക ഭൗ​തി​ക​വാ​ദം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന സം​സ്ഥാ​ന സ​മി​തി​യം​ഗം ശ​ബ​രി​മ​ല അ​യ്യ​പ്പ​നെ സ്​​തു​തി​ച്ച്​ ക​വി​ത എ​ഴു​തി​യ​ത്​ പാ​ർ​ട്ടി അ​ണി​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. 
 
മ​നു​ഷ്യ​ൻ ഒ​ന്നാ​ണെ​ന്ന​താ​ണ്​ ശ​ബ​രി​മ​ല​യു​ടെ സ​​ന്ദേ​ശം.  പ്ര​കൃ​തി​നി​യ​മം അ​നു​സ​രി​ച്ചാ​ണ്​ എ​ല്ലാം ന​ട​ക്കു​ന്ന​ത്. അ​താ​ണ്​ ഞാ​ൻ അ​ന്വേ​ഷി​ക്കു​ന്ന​ത്​.
മന്ത്രി ജി.സുധാകരൻ
 പ്രകൃതിയെയും പ്രകൃതിയിലെ വൈരുധ്യങ്ങളെയും വർണിച്ച് തുടങ്ങുന്ന കവിത, സർവവ്യാപിയും സർവശക്തനുമായ വന ദൈവത്തിലേക്ക് എത്തുന്നു.പിന്നീട് ‘‘സ്വാമിയാണ് ഗുരു; സ്വാമിയാണ് ബന്ധു; സ്വാമിയാണ് വഴികാട്ടി, സ്വാമിയാണ് പ്രകൃതി; സർവവ്യാപി; സർവശക്തൻ’’ എന്ന് അയ്യപ്പനെ വിവരിക്കുന്നു. ‘‘ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും സ്വാമിയാവുന്നു, നീ ഒരു സ്വാമിയാവുന്നു, ഞാൻ ഒരു സ്വാമിയാവുന്നു, സ്വാമി പ്രപഞ്ചവും അജയ്യവും ആവുന്നു...’’ മഹത്തായ തുറന്ന രഹസ്യമാണ് സ്വാമി എന്ന് പറഞ്ഞാണ് കവിത അവസാനിക്കുന്നത്. പ്രസിദ്ധീകരണക്കാർ ചോദിച്ചതനുസരിച്ച് താൻ എഴുതി നൽകിയതാണ് കവിതയെന്ന് ജി. സുധാകരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂലകങ്ങളുടെ സംയോജനവും വിഘടനവുംകൊണ്ടാണ് പുതിയ സംഭവവികാസങ്ങൾ പ്രകൃതിയിൽ ഉണ്ടാവുന്നത്. ശബരിമലയുടെ പ്രാധാന്യം ഇൗ പ്രകൃതിസത്യമാണ്. അവിടെ ജാതിയും മതവും ഇല്ല. മനുഷ്യൻ ഒന്നാണെന്നതാണ് ശബരിമലയുടെ സന്ദേശം. 

ചാ​തു​ർ​വ​ർ​ണ്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ലേ വാ​വ​ര്​ അ​വി​ടെ ഇ​രി​ക്കു​ന്ന​ത്.പ്ര​കൃ​തി​നി​യ​മം അ​നു​സ​രി​ച്ചാ​ണ്​ എ​ല്ലാം ന​ട​ക്കു​ന്ന​ത്. അ​താ​ണ്​ താ​ൻ  അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വൈ​രു​ധ്യാ​ത്​​മ​ക ഭൗ​തി​ക​വാ​ദ​ത്തി​ൽ അ​ധി​ഷ്​​ഠി​ത​മാ​യി ചി​ന്തി​ക്കു​ന്ന ഒ​രാ​ൾ ഇ​ത്ത​രം ക​വി​ത​ക​ൾ എ​ഴു​തു​ന്ന​ത്​ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ത​നി​ക്കി​ല്ലെ​ന്ന്​ പ​റ​ഞ്ഞ സു​ധാ​ക​ര​ൻ, ആ​ധ്യാ​ത്​​മി​ക​ത സ്വാ​മി​മാ​ർ​ക്ക്​ മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ലെ​ന്നും ക​വി​ത​യെ തെ​റ്റി​ദ്ധ​രി​ക്കു​ന്ന​വ​ർ അ​റി​വി​ല്ലാ​ത്ത​വ​ർ ആ​യി​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്ക്​ പാ​ർ​ട്ടി അ​തി​ർ​വ​ര​മ്പ്​ നി​ശ്ച​യി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ജി. ​സു​ധാ​ക​ര​​​െൻറ അ​യ്യ​പ്പ സ്​​തു​തി​ഗീ​തം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 
 
Tags:    
News Summary - g sudhakaran new poem about ayyappan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT