തിരുവനന്തപുരം: കീഴാറ്റൂർ സംഭവത്തിൽ കേന്ദ്രത്തിെൻറ നാറിയ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. ഇൗ വിഷയത്തിൽ സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ല. അലൈൻമെൻറ് തയ്യാറാക്കിയതും ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കിയതും ദേശീയ പാത അതോറിറ്റിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഏതാണ് നല്ലതെന്ന് തീരുമാനിക്കാനുള്ള ആർജവം കേന്ദ്രത്തിനുണ്ടാകണം. കീഴാറ്റൂരിെൻറ പേര് പറഞ്ഞ് ദേശീയപാത വികസനം തടസപ്പെടുത്താനാണെങ്കിൽ ആ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല. കീഴാറ്റൂർ മാറ്റണമെന്നഭിപ്രായം ഞങ്ങൾക്കില്ല ഏതായാലും ഉചിതമായ തീരുമാനം കേന്ദ്രം എടുക്കണമെന്നും ജി. സുധാകരൻ പറഞ്ഞു.
ദേശീയ പാത അവിടെ വേണമെന്ന് തീരുമാനിച്ചത് ഞങ്ങളല്ല. അവിടെ ദേശീയ പാത പണിയുകയാണെങ്കിൽ അധികം വീടുകൾ നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.