പെരുന്നാളിന്​ ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച്​ ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കുമെന്ന്​ സൂചന. നാളെ നടക്കുന്ന കോവിഡ്​ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം ചർച്ചയായില്ല. ലോക്​ഡൗണിൽ ഇളവുകൾ അനുവദിക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന്​ പ്രതിഷേധം ഉയരുന്നതിനിടെയാണ്​ സർക്കാർ നീക്കം.

നേരത്തെ കടകൾ തുറക്കുന്നതിന്​ ഇളവുകൾ ലഭിക്കാത്തതിനെ തുടർന്ന്​ വ്യാപാരികൾ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന്​ മുതൽ കടകൾ തുറക്കുമെന്ന്​ വ്യാപാരികൾ അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി ചർച്ചക്ക്​ തയാറായതോടെ തീരുമാനത്തിൽ നിന്നും ഇവർ പിന്നാക്കം പോവുകയായിരുന്നു.

കേരളത്തിലെ ലോക്​ഡൗൺ നിയന്ത്രണങ്ങൾ അശാസ്​ത്രീയമാണെന്ന്​ വിമർശനമുയർന്നിരുന്നു. ഐ.എം.എ ഉൾപ്പടെയുള്ള സംഘടനയും വ്യാപാര സംഘടനകളും പ്രതിപക്ഷവും ഇക്കാര്യത്തിൽ വിമർശനം ഉയർത്തിയിരുന്നു.

Tags:    
News Summary - Further concessions may be granted at the lockdown for the festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.