കണ്ണൂർ: രാജ്യത്താകെ പാർട്ടി കെട്ടിപ്പടുക്കാൻ സി.പി.എം കേരളത്തിൽനിന്നുള്ള കാൽലക്ഷത്തോളം കേഡർമാരെ വിവിധ സംസ്ഥാനങ്ങളിൽ വിന്യസിക്കുന്നു. ഇതുസംബന്ധിച്ച പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം കണ്ണൂരിൽ നടന്ന സി.പി.എം മേഖലതല യോഗത്തിൽ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. നായനാർ അക്കാദമിയിൽ ബുധനാഴ്ച നടന്ന മേഖല റിപ്പോർട്ടിങ്ങിൽ കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ േലാക്കൽ കമ്മിറ്റി സെക്രട്ടറിമാർ വരെയുള്ളവരാണ് പെങ്കടുത്തത്.
24,000 കേഡർമാരെയാണ് രാജ്യത്തെ 29 സംസ്ഥാനങ്ങളിലേക്കായി കേരളത്തിൽനിന്ന് പ്രത്യേക പരിശീലനം നൽകി അയക്കുക. ഇവർ അവിവാഹിതരും മുഴുസമയപ്രവർത്തകരുമായ ചെറുപ്പക്കാരുമായിരിക്കും. ഭാഷ ഉൾെപ്പടെയുള്ള പരിശീലനം നൽകിയശേഷമായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന കേഡർമാരുടെ നിയമനം. സംഘടനാപ്രവർത്തനത്തിന് ഉൗർജം നൽകാൻ ഇത്തരത്തിൽ രാജ്യത്താകെ മുഴുസമയ പ്രചാരകരുള്ളത് ആർ.എസ്.എസിനാണ്. പ്രചാരകന്മാരെ നിയോഗിച്ച് ഇന്ത്യയുടെ ഭരണം കൈപ്പിടിയിലൊതുക്കിയ സംഘ്പരിവാറിെൻറ വിജയതന്ത്രത്തിെൻറ കമ്യൂണിസ്റ്റ് പതിപ്പാണ് സി.പി.എം ലക്ഷ്യമിടുന്നത്.
മൂന്നു സംസ്ഥാനങ്ങളിൽ മാത്രമൊതുങ്ങിപ്പോയ സി.പി.എം ബംഗാളിലും ത്രിപുരയിലും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. അതേസമയം, ഉത്തരേന്ത്യയിൽ തൊഴിലാളി കേന്ദ്രങ്ങളിൽ സി.െഎ.ടി.യുവിനും കർഷക ബെൽറ്റിൽ അഖിലേന്ത്യ കിസാൻ സഭക്കും സാന്നിധ്യവും സ്വാധീനവുമുണ്ട്. സി.പി.എമ്മിന് വേരൂന്നാനുള്ള സാധ്യതയുണ്ടായിട്ടും ഇൗ പ്രദേശങ്ങളിലൊരിടത്തും പാർട്ടിയുടെ സാന്നിധ്യംപോലുമില്ല. മുഴുസമയ കേഡർമാരുെട നിയമനത്തിലൂടെ ഇൗ സാധ്യത ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. കേരളത്തിന് പുറത്ത് പാർട്ടി കെട്ടിപ്പടുക്കാൻ പോകുന്നവരുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ അവർ ഉൾപ്പെടുന്ന പ്രാദേശിക പാർട്ടിഘടകങ്ങൾ നൽകണമെന്നും തീരുമാനമുണ്ട്. ഇവർ കേരളത്തിൽ തിരിച്ചെത്തുന്നമുറക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിത്വവും പാർട്ടി കമ്മിറ്റികളിൽ ഭാരവാഹിത്വവും നൽകുന്നതിന് മുൻഗണനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.