കൊല്ലം: സർക്കാർ ജോലി കിട്ടാൻ പെടാപ്പാട് പെടുന്ന നാട്ടിൽ നിന്നും വേറിട്ട വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. കേരള പൊലീസിൽ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത് 826 പൊലീസ് ഉദ്യോഗസ്ഥരാണ്. ഇത്തരത്തിൽ സേവനം അവസാനിപ്പിക്കാൻ തയ്യാറായിരിക്കുന്നവരിൽ സി.പി.ഒ.മുതൽ എസ്.ഐമാർ വരെയുൾപ്പെടുന്നു. പൊലീസ് സേനയിൽ ഇത്രയേറെ സ്വയം വിരമിക്കൽ അപേക്ഷകൾ വരുന്നത് ആദ്യമാണെന്നാണ് പറയുന്നത്. ജോലി സൃഷ്ടിക്കുന്ന സമ്മർദ്ധം താങ്ങാത്ത സാഹചര്യത്തിലാണ് ഏറെപ്പേരും ജോലി ഉപേക്ഷിക്കുന്നതെന്നാണ് അറിയുന്നത്.
ഇതിനുപുറമെ, പലവിധ അസുഖത്തെ തുടർന്ന് അവധി ആവശ്യപ്പെട്ടിട്ട് കിട്ടാത്തവർ, ദിനംപ്രതി 18 മണിക്കൂറിലേറെ ജോലിചെയ്യേണ്ടിവരുന്നവർ, അച്ചടക്കനടപടിയുണ്ടാകുമെന്ന് ഭയപ്പെടുന്നവർ എന്നിങ്ങനെയുള്ളവരും സ്വയം വിരമിക്കാൻ സന്നദ്ധരായവരിലുണ്ടെന്നാണ് അറിയുന്നത്. വിദേശ ജോലി, ഉന്നത വിദ്യാഭ്യാസം എന്നിവതേടിയും സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും സ്വയം വിരമിക്കലിന് അപേക്ഷ നൽകിയവരുണ്ട്. പൊതുഇടങ്ങളിൽ നിന്ന് ആളുകളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽപ്പോലും സാമൂഹികമാധ്യമ ലൈവുകളുമായിരിക്കും. എല്ലാത്തിനും മീതെ രാഷ്ട്രീയക്കാരിൽനിന്നുള്ള സമ്മർദം. പെൻഷനെങ്കിലും കിട്ടുമല്ലോവെന്ന് കരുതിയാണ് ഏറെപ്പേരും അപേക്ഷ നൽകിയത്. എന്നാലീ പ്രവണത സേനക്കുള്ളിൽ പ്രയാസങ്ങൾ വിലയിരുത്തുന്നതിന് കാരണമാകണമെന്ന് പറയുന്നവരും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.