കേരള യൂനിവേഴ്‌സിറ്റി മാര്‍ക്ക് ദാനം: മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ തുടര്‍ക്കഥയാകുന്ന മാര്‍ക്ക് ദാന തട്ടിപ്പു കേസുകളില്‍ കുറ്റകരമായ അനാസ്ഥ പ ുലര്‍ത്തുകയും അട്ടിമറിക്ക് പലപ്പോഴും നേരിട്ട് പങ്കുവഹിക്കുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ ടി ജലീലിന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവച്ച് പുറത്തുപോകണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ ് സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ. കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ് വിഷയത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്ക് തട്ടിപ്പുകേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കുക, സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. എം ജി സര്‍വകലാശാലയില്‍ മന്ത്രി തന്നെ നേരിട്ട് മാര്‍ക്ക് ദാനം നടത്തുകയും ഫ്രറ്റേണിറിയടക്കമുള്ള സംഘടനകളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് നടപടി പിന്‍വലിക്കുകയും ചെയ്തത് ഈയിടെയാണ്. കെ ടി യു വിലും സമാന സംഭവമുണ്ടായി. മാര്‍ക്ക് ദാനവും മാര്‍ക്ക് തട്ടിപ്പും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതകളും മൂലം സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കുത്തഴിഞ്ഞതായി മാറിയിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇത്രമേല്‍ മലീമസമാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ വകുപ്പ് മന്ത്രിക്കാവില്ല. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും സര്‍വകലാശാലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും വി.സി.യും സര്‍ക്കാരും തയ്യാറാകണം. ചാന്‍സിലറായ ഗവര്‍ണര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദില്‍ എ, കൊല്ലം ജില്ലാ പ്രസിഡന്റ് എസ് എം മുഖ്താര്‍, റഹ്മാന്‍ ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Fretenity movement in kerala university issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.