തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഫാഷിസ്റ്റ് നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച പണത്തിനാണ് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും. ശനിയാഴ്ച രാവിലെ 11ന് ജില്ലകളിലെ ആദായനികുതി വകുപ്പ് ഓഫിസുകൾക്കുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യഗ്രഹമിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.