ജനപ്രിയ തുടക്കം; കെ.എസ്.ആര്‍.ടി.സിയിൽ ജൂൺ 15 മുതൽ വനിതകൾക്ക് സൗജന്യ യാത്ര, ആശമാരുടെ വേതനം കൂട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ അഞ്ച് ഇന്ദിരാ ഗാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കാൻ ഉത്തരവിട്ട് യു.ഡി.എഫിന്‍റെ ആദ്യ മന്ത്രി സഭാ യോഗം. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ജൂൺ 15 മുതൽ വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും.

ആദ്യ മന്ത്രി സഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി വി.ഡി സതീഷന്‍റെ പ്രഖ്യാപനം. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപവത്കരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3000 രൂപ വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപ വർധിപ്പിച്ചു. ഇത് ആദ്യഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും 1000 രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും 1000 രൂപ കൂട്ടി.കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരന്‍ പ്രോടേം സ്പീക്കറാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി.അസഫലിയെ നിയമിച്ചു. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു.അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച നടക്കും. സാമ്പത്തിക സ്ഥിതിയിൽ ധളവ പത്രം ഇറക്കുമെന്നും വി.ഡി.എസ് അറിയിച്ചു. 

Tags:    
News Summary - Free travel for women on KS RTC from June 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.