പത്തനംതിട്ടയിൽ ​പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസുകാർ; ജങ്ഷനിൽ16 സ്വകാര്യ ബസുകൾ ഒരുമിച്ച് നിർത്തിയിട്ടു

പ​ത്ത​നം​തി​ട്ട: പത്തനംതിട്ട ത​ണ്ണിത്തോ​ട്ടി​ൽ കെ​.എ​സ്‌.​ആ​ർ.​ടി.​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി ബ​സ് സ്വ​കാ​ര്യ​ബ​സു​കാ​ർ ത​ട​ഞ്ഞ​താ​യി പ​രാ​തി. തിങ്കളാഴ്ച സ​ർ​വീ​സ് ആ​രം​ഭി​ച്ച പ്രി​യ​ദ​ർ​ശി​നി ബ​സാ​ണ് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്.

കുറച്ച് വര്‍ഷങ്ങളായി തണ്ണിത്തോട് ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തിയിരുന്നില്ല. എന്നാൽ, 15 മിനിറ്റിന്റെ ഇടവേളകളില്‍ സ്വകാര്യബസുകൾ ഈ റൂട്ടിൽ സര്‍വീസ് നടത്തിയിരുന്നു. ഇന്നുമുതൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടിൽ സർവിസ് ആരംഭിക്കുകയായിരുന്നു. രാ​വി​ലെ ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ര​ണ്ട് കെ​.എ​സ്‌.​ആ​ർ.​ടി.​സി പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യുകയും ചെയ്തു.

പ്രിയദർശിനി ബസ് സർവിസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് ഉടമ 16 ബസുകൾ ഒരുമിച്ച് ജങ്ഷനിൽ നിർത്തിയിട്ട് ​കെ.എസ്.ആർ.ടി.സി ബസിനെ തടയുകയായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ വേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി ഈ റൂട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് സ്വകാര്യബസ് ഉടമകളുടെ ആരോപണം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. തുടർന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ പ്രിയദർശിനി ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി. 

Tags:    
News Summary - Private Buses Block Priyadarshini Bus Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.