ബിലാൽ
കരുനാഗപ്പള്ളി: കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ തുടരുന്നു. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനും പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ ബിലാലിനെയാണ് കാണാതായത്.
ശനിയാഴ്ച വൈകീട്ടോടെ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി രാത്രിയായിട്ടും തിരികെ എത്താത്തതിനെ തുടർന്നാണ് വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിച്ചത്. കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് കുട്ടിയുടെ സൈക്കിളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തി. കന്നേറ്റി കായൽ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ശനിയാഴ്ച രാത്രി വൈകുന്നതുവരെ പ്രദേശത്ത് പരിശോധന നടത്തി.
ഞായറാഴ്ച രാവിലെയോടെ തിരച്ചിൽ ഊർജിതമാക്കി. കരുനാഗപ്പള്ളി അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്ന് എത്തിയ സ്കൂബ ഡൈവിങ് ടീമും പ്രാദേശിക മുങ്ങൽ വിദഗ്ധരും രാത്രി ഏഴരവരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപപ്രദേശങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. പൊലീസ് പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.