ആലപ്പുഴ നഗരസഭയിലും കെട്ടിട നമ്പർ ക്രമക്കേട്

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലും കെട്ടിട നമ്പറിൽ ക്രമക്കേടെന്ന് പരാതി. ഇതുസംബന്ധിച്ച് നഗരസഭയുടെ ആഭ്യന്തര സമിതി അന്വേഷണം ആരംഭിച്ചു. നഗരത്തിൽ രണ്ട് കെട്ടിടങ്ങൾക്കാണ് അനധികൃതമായി കെട്ടിടനമ്പർ അനുവദിച്ചത്. 2018ല്‍ നടന്ന ക്രമക്കേട് മൂന്നുമാസം മുമ്പാണ് കണ്ടെത്തിയത്.

നഗരത്തിൽ മുല്ലയ്ക്കൽ വാർഡിലുള്ള കെട്ടിടത്തിനാണ് സൂപ്രണ്ടിന്‍റെ വ്യാജ ഒപ്പിട്ട് നമ്പർ നൽകിയതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ ഇവരാരും അസസ്മെന്‍റ് നടത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് നഗരസഭ അധ്യക്ഷ സൗമ്യരാജ് പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ അടുത്തിടെ മറ്റൊരു ക്രമക്കേടുകൂടി കണ്ടെത്തി.

റെയിൽവേ സ്റ്റേഷൻ വാർഡിലുള്ള കെട്ടിടത്തിന് അനുമതി നൽകിയതിലാണ് ക്രമക്കേട്. ഈ സംഭവത്തിൽ വൺഡേ പെർമിറ്റ് അപേക്ഷയുടെ നമ്പർ ദുരുപയോഗം ചെയ്തതായാണ് ബോധ്യപ്പെട്ടത്. 2018 കാലത്ത് ജോലി ചെയ്തിരുന്നവര്‍ പലരും സ്ഥാനക്കയറ്റം ലഭിച്ചും വിരമിച്ചും പോയിട്ടുണ്ട്. സ്ഥലംമാറി പോയ സൂപ്രണ്ടിനോട് അന്വേഷിച്ചപ്പോഴാണ് വ്യാജ ഒപ്പിട്ട് കെട്ടിടങ്ങൾക്ക് അനുമതി നൽകിയത് ബോധ്യപ്പെട്ടത്. ജില്ല പൊലീസ് മേധാവിക്ക് നഗരസഭ അധികൃതർ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Fraud of building number in Alappuzha municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.