ബലാൽസംഗക്കേസിൽ കുറ്റവിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഹരജിൽ പറയുന്നു.  അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും ആവശ്യപ്പെട്ടിട്ടുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണൽ സെഷൻസ് കോടതിയും കേരള ഹൈകോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണ്. കേസിന് പിന്നിൽ വ്യക്തിവിദ്വേഷമാണ്. തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹരജിയിൽ പറയുന്നു.

അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും തടസഹർജി സമർപ്പിച്ചു. വിചാരണ വൈകിപ്പിക്കാനാണ് ഹരജി സമർപ്പിക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇതേ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹരജികൾ നേരത്തേ കോടതികൾ തള്ളിയിരുന്നു. വിചാരണക്ക് ആവശ്യമുള്ള തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കേരള ഹൈകോടതി ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി തള്ളിയത്.

Tags:    
News Summary - Franco mulakkal at supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.