കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകളിലൊന്നായ ലാപ്ടോപ് ഹാജരാക്കണമെന്ന പ്രേത്യക അന്വേഷണ സംഘത്തിെൻറ അന്ത്യശാസനം വീണ്ടും തള്ളി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തിങ്കളാഴ്ച ലാപ്ടോപ് ഹാജരാക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ജാമ്യം അനുവദിച്ചപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് കഴിഞ്ഞയാഴ്ച വൈക്കത്തെത്തിയപ്പോൾ പൊലീസ് ഇക്കാര്യം ആവർത്തിച്ചപ്പോൾ ഇൗമാസം അഞ്ചിനകം നൽകാമെന്നായിരുന്നു ബിഷപ്പിെൻറ ഉറപ്പ്.
എന്നാൽ, തിങ്കളാഴ്ചയും ഹാജരാക്കിയില്ല. ലാപ്ടോപ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയിച്ചതേത്ര. കേസിലെ പ്രധാന തെളിവുകളിലൊന്നായ ലാപ്ടോപ് ഹാജരാക്കാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ബിഷപ്പിനെതിരെ കേസ് എടുക്കുമെന്നും പൊലീസ് സൂചന നൽകി.
നിലവിൽ ജലന്ധറിൽ കഴിയുന്ന ബിഷപ്പിെൻറ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ അടക്കുന്നതിനെക്കുറിച്ചും അന്വേഷണ സംഘം ആലോചിക്കുന്നു. ഇതിനായി കോടതിയിൽ ആവശ്യപ്പെടും. ജാമ്യം റദ്ദാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടിയതായാണ് വിവരം. ഡി.ജി.പി മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.