സിസ്​റ്റർ ലൂസിയുടേത്​​​ സന്യാസ സമൂഹത്തിന്​ ചേരാത്ത നിലപാടെന്ന്​ ഫ്രാൻസിസ്​കൻ ക്ലാരിസ്​റ്റ്

കോട്ടയം: സിസ്​റ്റർ ലൂസിക്കെതിരെ ആരോപണവുമായി സന്യാസി സമൂഹം. ഫ്രാൻസിസ്​കൻ ക്ലാരിസ്​റ്റ്​ സന്യാസ സമൂഹമാണ്​ ലൂസിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്​. പലവിധ കാരണങ്ങളാൽ സിസ്​റ്റർ ലൂസി അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെന്നും ലൂസിയുടേത്​ സന്യാസ സമൂഹത്തിന്​ ചേരാത്ത നിലപാടു​കളാണെന്നുമായിരുന്നു സന്യാസ സമൂഹത്തി​​​െൻറ ആരോപണം.

ലൈംഗിക പീഡന കേസിൽ ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കലി​​​െൻറ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ കന്യാസ്​ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ചതി​​​െൻറ പേരിൽ തനിക്ക്​ വിലക്കേർപ്പെടുത്തിയെന്ന്​ സിസ്​റ്റർ ലൂസി മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയിരുന്നു.

ഞായറാഴ്​ച രാവിലെ വേദപാഠം പഠിപ്പിക്കുവാനെത്തിയപ്പോൾ മദർ സുപ്പീരിയറാണ്​ വിലക്ക്​ വിവരം അറിയിച്ചതെന്നും വേദപാഠം, വിശുദ്ധ കുർബാന, ഇടവക പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നാണ്​ മാനന്തവാടി രൂപത തന്നെ വിലക്കിയതെന്നുമായിരുന്നു സിസ്​റ്റർ പറഞ്ഞത്​.

അതേസമയം സിസ്​റ്റർ ലൂസിക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം രൂപതക്കി​െല്ലന്നും വിശ്വാസികളുടെ പൊതു വികാരം മദർ സുപ്പീരിയർ വഴി സിസ്​റ്ററെ അറിയിക്കുക മാത്രമായിരുന്നു ചെയ്​തതെന്നുമായിരുന്നു സ​​െൻറ്​ മേരീസ്​ പള്ളി വികാരി അഭിപ്രായപ്പെട്ടത്​.

Tags:    
News Summary - franciscan clarist congregation against sister lusi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.