Posted On
date_range Updated On
date_range കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
തലശ്ശേരി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ശനിയാഴ്ചയിലേക്ക് മാറ്റി. ചൊവ്വാഴ്ച പരിഗണിക്കാൻ വെച്ചതായിരുന്നു. നേരത്തെ ഇതേ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്ന് കണ്ണൂർ സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയായ റോബിൻ വടക്കുംചേരി വീണ്ടും നൽകിയ ജാമ്യാപേക്ഷയാണ് മാറ്റിയത്.
റിമാൻഡ് കാലാവധി ശനിയാഴ്ച അവസാനിക്കും. കേസിൽ റോബിൻ ഉൾപ്പെടെ 10 പ്രതികളാണുള്ളത്. ഇതിൽ ഒമ്പതു പ്രതികൾക്കും ഹൈകോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂർ സി.െഎ മുമ്പാകെ കീഴടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.