വള്ളികുന്നം (ആലപ്പുഴ): വീടിനുസമീപം കളിക്കുകയായിരുന്ന നാലുവയസ്സുകാരിയുടെ മുഖം തെരുവുനായ് കടിച്ചുമുറിച്ചു. വള്ളികുന്നം വാളാച്ചാൽ അൻസർ മൻസിലിൽ അൻസറിന്റെയും സജീനയുടെയും മകൾ സഹിറ ഫാത്തിമയെയാണ് നായ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. മദ്റസ വിട്ടുവന്ന അയൽവാസിയായ കുട്ടിയെ തെരുവുനായ് അക്രമിക്കാൻ ശ്രമിച്ചശേഷമാണ് സഹീറയെ ആക്രമിച്ചത്. മുഖത്ത് നിരവധി മുറിവുണ്ട്.
സമീപത്തുണ്ടായിരുന്ന മുത്തച്ഛൻ ഓടിയെത്തി നായെ ഓടിക്കുകയായിരുന്നു. കുട്ടിയെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സഹീറയെ ആക്രമിച്ച നായ് നിരവധിപേരെ ആക്രമിച്ചതായി പറയുന്നു.
തിരുവനന്തപുരം: വളർത്തുനായ്ക്കളെ തെരുവിൽ തള്ളുന്നത് തടയാൻ പിഴ ഉൾക്കൊള്ളുന്ന കർശന നിയമനിർമ്മാണം വരും. തദ്ദേശവകുപ്പ് പ്രായോഗികമാർഗങ്ങൾ ഉൾകൊള്ളിച്ച് കേന്ദ്രനിയമത്തിനുള്ളിൽനിന്ന് കരട് തയ്യാറാക്കി നിയമവകുപ്പിന് നൽകും. വരുന്ന നിയമസഭ സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും.
വീടുകൾക്ക് പുറമേ വലിയ ഫാമുകളിൽ ഉൾപ്പെടെ നായ്ക്കളെ വളർത്തുന്നുണ്ട്. നിശ്ചിതകാലം കഴിയുമ്പോൾ ഇവയെ തെരുവിലേക്ക് തള്ളിവിടുന്നതായി വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പരിശോധനയിൽ കണ്ടെത്തി.
വന്ധ്യംകരണം നടക്കുമ്പോഴും തെരുവ് നായ്ക്കൾ വൻതോതിൽ പെരുകുന്നതിന് കാരണമിതാണെന്നാണ് അധികൃതരുടെ നിഗമനം. വളർത്തുനായ്ക്കളുടെ ലൈസൻസ് നിർബന്ധമാക്കുകയും വർഷംതോറും പുതുക്കാൻ വ്യവസ്ഥ കൊണ്ടുവരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.