ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ നാലുപേർ അറസ്റ്റിൽ

മ​ണ്ണാ​ര്‍ക്കാ​ട്: ഡോ​ക്ട​റെ ത​ട​ഞ്ഞു​വെ​ച്ച് മ​ര്‍ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ നാ​ലു​പേ​രെ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​മ്പ​ടാ​രി പ​ണ​ക്ക​പ്പ​റ​മ്പി​ല്‍ സു​ധീ​ഷ് (23), ച​ങ്ങ​ലീ​രി മോ​തി​ക്ക​ല്‍ പ​ന​ക്ക​ത്തോ​ട​ന്‍ സ​വാ​ദ് (30), പ​ള്ളി​ക്കു​ന്ന് പാ​റ​ക്ക​ല്ല് മു​ബ​ഷീ​ര്‍ (27), കൂ​മ്പാ​റ ആ​ലോ​ല​ക​ത്ത് അ​ഫ്‌​സ​ല്‍ (22) എ​ന്നി​വ​രെ​യാ​ണ് സി.​ഐ ഇ.​ആ​ര്‍. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു​ചെ​യ്ത​ത്.  തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം.

പെ​രി​മ്പ​ടാ​രി മ​റീ​ന ഫു​ട്‌​ബാ​ള്‍ ട​ര്‍ഫി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ക്കാ​ന്‍ ബൈ​ക്ക് നി​ര്‍ത്തി​യ​പ്പോ​ള്‍ മു​ക്ക​ണ്ണം വെ​ല്‍ന​സ് സെ​ന്റ​റി​ലെ ഡോ. ​ആ​ഷി​ഖി​നെ പ്ര​തി​ക​ള്‍ ബൈ​ക്കി​ന്റെ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

Tags:    
News Summary - Four people were arrested on the complaint of beating the doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.