അറസ്റ്റിലായ പ്രതികൾ 

എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ പിടിയിൽ

കൊച്ചി: രാസലഹരി വസ്തുവായ എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ പിടിയിൽ. കോതമംഗലം സ്വദേശിയായ റിജു ഇബ്രാഹീം റയ്യാൻ, ഭാര്യ ഷാനിമോൾ, തിരുവനന്തപുരം കീഴാരൂർ സ്വദേശി അനീഷ്, തൃശൂർ എളനാട് സ്വദേശി അൽബർട്ട്​ എം. ജോൺ എന്നിവരാണ്​ കടവന്ത്ര പൊലീസിന്‍റെ പിടിയിലായത്.

ഇവരിൽനിന്ന്​ 18.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

തീ​വ്രവാദ വിരുദ്ധ സ്​ക്വാഡിന്​ കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്​.​ഐ ജെ.എസ്​. ശ്രീജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനൂപ് രവി, സിവിൽ പൊലീസ് ഓഫിസർമാരായ ഷിയാസ്, ബേസിൽ ജോൺ, നീതു എസ്​. കുമാർ, കടവന്ത്ര സ്​റ്റേഷനിലെ എ.എസ്​.ഐ സനീഷ്, സിവിൽ പൊലീസ് ഓഫിസർ സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Four people including a couple arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.