ശ്രീനിവാസൻ വധക്കേസിൽ നാലുപേർ കൂടി അറസ്റ്റിൽ

പാലക്കാട്​: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ്​ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പെടെ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കൃത്യത്തിന്​ ഉപയോഗിച്ച രണ്ട് ബൈക്കുകൾ പൊളിച്ച് ആക്രിക്കടയിൽ വിൽപനക്ക്​ സഹായിച്ച പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്ദുൾ നാസർ (40), കാജാഹുസൈൻ (33), കൊടലൂർ ഹനീഫ (28), കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ എന്നിവരാണ് ചൊവ്വഴ്ച രാത്രി ഒന്നോടെ അറസ്റ്റിലായത്.

നേരിട്ട് പങ്കെടുത്ത ആളുമായി തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ കൂടുതൽ വിവരങ്ങൾ ​വെളിപ്പെടുത്തിയിട്ടില്ല. ഇയാളൊഴികെ മൂന്നുപേരുമായി പൊലീസ് പട്ടാമ്പി ചെറുകോട് കോഴിഫാം പരിസരം, കുണ്ടൂർക്കരയിലെ ആക്രിക്കട, കല്ലേക്കാട് എന്നിവിടങ്ങളിൽ തെളിവെടുത്തു.

പൊളിച്ചുമാറ്റിയ വാഹനങ്ങളുടെ ഭാഗങ്ങളും നമ്പർ പ്ലേറ്റുകളും ശ്രീനിവാസനെ വെട്ടാനുപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി. നാർകോട്ടിക് സെൽ ഡിവൈ.എസ്​.പി എം. അനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

ബുധനാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് റിമാൻഡിൽ കഴിയുന്നവരെ കസ്റ്റഡിയിൽ വാങ്ങി തിരിച്ചറിയൽ പരേഡ് നടത്താനൊരുങ്ങുകയാണ്​ പൊലീസ്​. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കൊലയാളി സംഘത്തിലെ നാലുപേരും ഗൂഢാലോചന നടത്തിയതിനും പ്രതികളെ സഹായിച്ചതിനുമായി 16 പേരാണ് ഇതുവരെ പിടിയിലായത്.

Tags:    
News Summary - Four more arrested in Sreenivasan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.