നാലു ലക്ഷത്തിലധികം കന്നി വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തും

തിരുവനന്തപുരം: 16ാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് പോകുന്നത്. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുവരെയാണ് സമ്മതിദായകന് വോട്ടവകാശം രേഖപ്പെടുത്താനുള്ള സമയം. സംസ്ഥാനത്ത് ആകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76,000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. 883 സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്. ഇത്തവണ നാല് ലക്ഷത്തിലധികം കന്നി വോട്ടർമാരുണ്ട്.

വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്പോളിങ് ആരംഭിച്ചു. ചിലയിടങ്ങളിൽ വോട്ട് യന്ത്രത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് മോക്പോളിങ് വൈകി. തകരാർ പരിഹരിക്കുകയോ പകരം യന്ത്രം എത്തിക്കുകയോ ചെയ്ത് മോക്പോളിങ് തുടങ്ങിയിട്ടുണ്ട്. എസ്.ഐ.ആർ പ്രക്രിയക്ക് പൂർണമായും നടപ്പാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞടുപ്പാണിത്. സംസ്ഥാനത്തെ എല്ലാ വോട്ടിങ് കേന്ദ്രങ്ങളും തയാറെടുപ്പുകൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വോട്ടിങ് നടപടികൾ സുതാര്യമായി നടത്തുമെന്ന് അതത് ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ല കലക്ടർമാർ അറിയിച്ചു. വോട്ടർമാരെ പോളിങ് ബൂത്തുകളിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ. പലയിടത്തും വോട്ടിന് പണവും മറ്റു വസ്തുകൾ വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുന്ന ദൃശ്യങ്ങളുമാണ് കേരളം കണ്ടത്. 

പോ​ളി​ങ് ബൂ​ത്തി​ൽ​ വ​രി​നി​ൽ​ക്കു​ന്ന വോ​ട്ട​ര്‍മാ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്ര​മ​മ​നു​സ​രി​ച്ച് അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടും. ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫി​സ​റു​ടെ മു​ന്നി​ലാ​ണ്​ ആ​ദ്യ​മെ​ത്തു​ക. വോ​ട്ട​റു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡും സ്ലി​പ്പി​ലെ ക്ര​മ​ന​മ്പ​റും പ​രി​ശോ​ധി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. തു​ട​ര്‍ന്ന് ക്ര​മ​ന​മ്പ​റും പേ​രും ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യും. ഈ ​സ​മ​യം പോ​ളി​ങ് ഏ​ജ​ന്റു​മാ​ര്‍ അ​വ​രു​ടെ കൈയിലുള്ള പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ശ​രി​യാ​യ വോ​ട്ട​റാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ര​ണ്ടാ​മ​ത്തെ പോ​ളി​ങ് ഓ​ഫി​സ​ർ വോ​ട്ട​റു​ടെ ഇ​ട​തു​കൈ​യി​ലെ ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടും. തു​ട​ര്‍ന്ന് 17എ ​ഫോം എ​ന്ന വോ​ട്ട​ര്‍മാ​രു​ടെ ര​ജി​സ്റ്റ​റി​ല്‍ വോ​ട്ട​റു​ടെ ക്ര​മ​ന​മ്പ​ര്‍ എ​ഴു​തും. ഒ​പ്പം വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് പ​രി​ശോ​ധി​ച്ച്​ വോ​ട്ട​ർ കാ​ർ​ഡ്​ ആ​ണെ​ങ്കി​ൽ ഇ.പി എ​ന്ന്​ ഇം​ഗ്ലീ​ഷി​ലും മ​റ്റു​ കാ​ർ​ഡു​ക​ളാ​ണെ​ങ്കി​ൽ അ​തി​ന്റെ പേ​രും അ​തി​ലെ അ​വ​സാ​ന നാ​ല​ക്ക ന​മ്പ​റും എ​ഴു​തും. ​

ശേ​ഷം ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പു​വെ​പ്പി​ക്കു​ക​യോ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യും. തു​ട​ര്‍ന്ന് വോ​ട്ട​ർ​ക്ക് സ്ലി​പ് ന​ല്‍കും. സ്ലി​പ്പു​മാ​യി വോ​ട്ട​ര്‍ എ​ത്തു​ന്ന​ത് വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ന്റെ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ് ചു​മ​ത​ല​യു​ള്ള മൂ​ന്നാം പോ​ളി​ങ് ഓ​ഫി​സ​റു​ടെ മു​ന്നി​ലാ​ണ്. കൈ​വി​ര​ലി​ലെ മ​ഷി പ​രി​ശോ​ധി​ച്ച​ശേ​ഷം ഓ​ഫി​സ​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ലെ ബാ​ല​റ്റ്​ ബ​ട്ട​ൺ അ​മ​ര്‍ത്തും. ഇ​തോ​ടെ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ലെ ‘Busy’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ലൈ​റ്റ് ചു​വ​പ്പു നി​റ​മാ​കും. ഈ ​സ​മ​യം ബാ​ല​റ്റ് യൂ​നി​റ്റി​ലെ Ready എ​ന്നെ​ഴു​തി​യ ഭാ​ഗ​ത്തെ ലൈ​റ്റ് പ​ച്ച​നി​റ​ത്തി​ല്‍ പ്ര​കാ​ശി​ക്കും. ഈ​ സ​മ​യം വോ​ട്ട​ര്‍ കൗ​ണ്ട​റി​ല്‍ പ്ര​വേ​ശി​ച്ച് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​രും ഫോ​ട്ടോ​യും ചി​ഹ്ന​വും രേ​ഖ​പ്പെ​ടു​ത്തി​യ​ നീ​ല ബ​ട്ട​ന്‍ അ​മ​ര്‍ത്ത​ണം. ഇ​തോ​ടെ Ready ലൈ​റ്റ് അ​ണ​യും. സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​രി​ന് സ​മീ​പ​ത്തെ നീ​ല ബ​ട്ട​ന് അ​രി​കി​ലു​ള്ള ലൈ​റ്റ് ചു​വ​പ്പു​നി​റ​ത്തി​ല്‍ പ്ര​കാ​ശി​ക്കും. ഈ​സ​മ​യം വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​രും ചി​ഹ്ന​വും സീ​രി​യ​ല്‍ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ പ്രി​ന്റ് വി.​വി.​പാ​റ്റ് യ​ന്ത്ര​ത്തി​ല്‍നി​ന്ന് പു​റ​ത്തു​വ​രും. ഇ​ത്​ ഏ​ഴു​ സെ​ക്ക​ന്‍ഡ് സ​മ​യം വി​ന്‍ഡോ​യി​ലൂ​ടെ കാ​ണാം. ഈ ​സ​മ​യം ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ല്‍നി​ന്ന് ബീ​പ് ശ​ബ്ദം കേ​ള്‍ക്കും. ഇ​തോ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മ​ന​സിലാ​ക്കാൻ സാധിക്കും.

Tags:    
News Summary - More than four lakh first-time voters will register their right to vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.