ആ​ൻ റി​ഫ്​​ത്ത, അ​തു​ൽ ത​മ്പി, സാ​റ തോ​മ​സ്​, ആ​ൽ​വി​ൻ ജോ​സ​ഫ്

കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെ തിരക്കിൽപെട്ട് നാലു പേർക്ക് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസിൽ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു പേർ മരിച്ചു. ര​ണ്ടാം​വ​ർ​ഷ സി​വി​ൽ വി​ദ്യാ​ർ​ഥി എ​റ​ണാ​കു​ളം കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് കൊ​ച്ചു​പാ​റ​യി​ൽ ത​മ്പി​യു​ടെ മ​ക​ൻ അ​തു​ൽ ത​മ്പി, ര​ണ്ടാം​വ​ർ​ഷ ഇ​ല​ക്​​ട്രോ​ണി​ക്സ്​ വി​ദ്യാ​ർ​ഥി​നി പ​റ​വൂ​ർ ഗോ​തു​രു​ത്ത് കു​റു​മ്പ​ത്തു​രു​ത്ത് കോ​ണ​ത്ത് റോ​യ് ജോ​ർ​ജു​കു​ട്ടി​യു​ടെ മ​ക​ൾ ആ​ൻ റി​ഫ്​​ത്ത (20), ര​ണ്ടാം വ​ർ​ഷ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി കോ​​ഴി​ക്കോ​ട്​ താ​മ​ര​​ശ്ശേ​രി പു​തു​പ്പാ​ടി മൈ​ലേ​ലം​പാ​റ വ​യ​ല​പ​ള്ളി​ൽ തോ​മ​സ് സ്ക​റി​യ​യു​ടെ മ​ക​ൾ സാ​റ തോ​മ​സ് (19) എന്നീ വിദ്യാർഥികളും പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽബിൻ ജോസഫുമാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

64 പേർക്ക് പ​രി​ക്കു​ണ്ട്. ഇ​തി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു പേ​ർ ഐ.​സി​യു​വി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ആ​സ്റ്റ​ർ മെ​ഡ്​​സി​റ്റി​യി​ലേ​ക്ക് മാ​റ്റി. 46 പേ​രെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​ള്ള​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ള​മ​ശ്ശേ​രി കി​ൻ​ഡ​ർ, കാ​ക്ക​നാ​ട് സ​ൺ​റൈ​സ്, കൊ​ച്ചി ആ​സ്റ്റ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രു​ള്ള​ത്.

ആ​ൻ റി​ഫ്​​ത്ത​യു​ടെ പി​താ​വ്​ റോ​യ് ജോ​ർ​ജു​കു​ട്ടി ച​വി​ട്ടു​നാ​ട​ക ആ​ശാ​നാ​ണ്. മാ​താ​വ്​: സി​ന്ധു ഇ​റ്റ​ലി​യി​ലാ​ണ്. സ​ഹോ​ദ​ര​ൻ: റി​ഥു​ൽ.
അ​തു​ൽ ത​മ്പി കോ​ള​ജ് ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു താ​മ​സം. പി​താ​വ് ത​മ്പി കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. മാ​താ​വ് ലി​ല്ലി റി​ട്ട. പി.​ഡ​ബ്ലി​യു.​ഡി ജീ​വ​ന​ക്കാ​രി​യാ​ണ്. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​നാ​യ അ​ജി​ൻ ത​മ്പി​യാ​ണ് സ​ഹോ​ദ​ര​ൻ.
സാറ തോമസിന്റെ സഹോദരങ്ങൾ: സൂസൻ, സാനിയ.


ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് ദുരന്തമുണ്ടായത്. കു​സാ​റ്റ് സ്‌​കൂ​ള്‍ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ (എ​സ്.​ഒ.​ഇ) ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യ ടെ​ക്‌​നി​ക്ക​ല്‍ ഫെ​സ്റ്റ് ‘ധി​ഷ​ണ’​ക്കിടെയാണ് ദുരന്തം. ‘ധി​ഷ​ണ’​യു​ടെ സ​മാ​പ​ന ദി​നത്തിതൽ ബോ​ളി​വു​ഡ് ഗാ​യി​ക നി​ഖി​ത ഗാ​ന്ധി​യു​ടെ ഗാ​ന​സ​ന്ധ്യ​യാ​ണ് ന​ട​ക്കാ​നി​രു​ന്ന​ത്. കാമ്പസിലെ ഓപൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ദുരന്തം. വൈകുന്നേരത്തോടെ വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. നിരവധി കാമ്പസുകളിൽ നിന്നും വിദ്യാർഥികളടക്കം ഇവിടെ എത്തിച്ചേർന്നിരുന്നു.

പരിപാടി തുടങ്ങു​ന്നതിന് മു​ന്നോടിയായി ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥികൾ ഇടംപിടിച്ചിരുന്നു. 600ന​ടു​ത്ത് പേ​ർ​ക്ക് ഇ​ട​മു​ള്ള ഓ​ഡി​റ്റോ​റി​യം നി​റ​ഞ്ഞി​രു​ന്നു. വ​കു​പ്പു​ക​ളു​ടെ​യും സെ​മ​സ്റ്റ​റു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ളെ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, മ​റ്റു വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 2000ത്തോ​ളം പേ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​നു പു​റ​ത്ത് പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇതിനിടെ മഴ പെയ്തതോടെ പു​റ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ ഒ​ന്നാ​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി. ഇതോടെ പ​ടി​ക്കെ​ട്ടി​ന്​ മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളിൽ പലരും ത​ല​കീ​ഴാ​യി താ​ഴെ വീ​ണു.​​ ഇ​വ​രു​ടെ​മേ​ൽ നി​ര​വ​ധി​പേ​ർ ച​വി​ട്ടി​ക്ക​യ​റു​ക​യു​മാ​യി​രു​ന്നു. തിരക്കിൽ നിലത്തുവീണും ചവിട്ടേറ്റുമാണ് പലർക്കും പരിക്കേറ്റത്.

ജില്ല കലക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തി. വിദ്യാർഥികളുടെ ചെരിപ്പുകളും ഐ.ഡി കാർഡുകളും ചിതറിക്കിടക്കുന്ന കാഴ്ചയാണ് ഓഡിറ്റോറിയത്തിലുണ്ടായിരുന്നത്. ഒരു വഴി മാത്രമാണ് ഓഡിറ്റോറിയത്തിലേക്ക് ഉള്ളത്. എൻട്രി ഗേറ്റ് അല്ലാതെ എക്സിറ്റ് ഗേറ്റ് ഇല്ല. അടിയന്തിര അവസ്ഥയുണ്ടായൽ പുറത്തേക്ക് പോകാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.

നവകേരള സദസ്സോടനുബന്ധിച്ച ആഘോഷ പരിപാടികൾ ഒഴിവാക്കി

കോഴിക്കോട്: കുസാറ്റിലെ ദുരന്തത്തെ തുടർന്ന് ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. സംഭവത്തില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. വ്യവസായ മന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും കളമശ്ശേരിയിലേക്ക് പുറപ്പെട്ടു. ആരോഗ്യമന്ത്രി വീണ ജോർജ് പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും.

ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി -ആരോഗ്യ മന്ത്രി

കളമശ്ശേരി കുസാറ്റ് കാമ്പസിൽ ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കും -മന്ത്രി ആർ. ബിന്ദു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. നാലു വിദ്യാർത്ഥികൾ മരിച്ച സംഭവം വേദനാജനകമാണ്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വേദനയിൽ പങ്കുചേരുന്നു. നവകേരള സദസ്സിൽ നിന്നും മന്ത്രി പി. രാജീവിനൊപ്പം കളമശ്ശേരിയിലേക്ക് പോവുകയാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാൻ വൈസ് ചാൻസലർക്കും ജില്ല കലക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Four die in stampede during tech fest in Cusat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.